
തമിഴിലെ പ്രശസ്ത സംവിധായകരിൽ ഒരാളായ ബാല സംവിധാനാം ചെയ്തു അവസാനമായി പുറത്തുവന്ന ചിത്രമാണ് 'വണങ്ങാൻ'. അരുൺ വിജയ് നായകനായ ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയമായില്ല. ഈ ചിത്രത്തിന് ശേഷം ഏകദേശം ഒന്നര വർഷത്തോളം വെറുതെ ഇരുന്ന ബാല അടുത്ത് തന്നെ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി വരികയാണെന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. വിജയ്സേതുപതിയെ നായകനാക്കിയാണത്രെ ബാല തന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. എപ്പോഴും സ്വന്ത കഥയാണ് ബാല സംവിധാനം ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ തമിഴിലെ മറ്റൊരു പ്രശസ്ത സംവിധായകനും, കഥാകൃത്തുമായ മാരി സെൽവരാജ് എഴുതുന്ന കഥയാണത്രെ ബാല ചിത്രമാക്കാൻ പോകുന്നത്. ഇത് സംബന്ധമായുള്ള ചർച്ചകൾ ഇപ്പോൾ പുരോഗമിക്കുകയാണ്. വ്യത്യസ്തമായ കഥയുടെ പശ്ചാത്തലത്തിൽ ചിത്രമൊരുക്കി വിജയിച്ച സംവിധായകനാണ് മാരി സെൽവരാജ്. അതുപോലെ ബാലയും വ്യത്യസ്തമായ ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ്. അതുപോലെ വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അധിക താല്പര്യം കാണിക്കുന്ന നടനാണ് വിജയ്സേതുപതി. അങ്ങിനെയിരിക്കെ ഈ മൂന്ന് പേരും ഒന്നിച്ച് ഒരു ചിത്രമൊരുക്കാൻ പോകുന്നു എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നതിന് തുടർന്ന് സോഷ്യൽ മീഡിയകളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. എന്നാൽ വിജയ് സേതുപതി ഇപ്പോൾ ത്യാഗരാജൻ കുമാരരാജ സംവിധാനം ചെയ്യുന്ന 'പാക്കറ്റ് നോവൽ' എന്ന ചിത്രത്തിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അടുത്തതായി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം ഉൾപ്പെടെ രണ്ടു മൂന്ന് ചിത്രങ്ങൾ കൈവശം വെച്ചിരിക്കുന്ന വിജയ് സേതുപതി എപ്പോൾ ബാലയുടെ ചിത്രത്തിനുള്ള കാൾഷീറ്റ് നൽകും എന്നുള്ള കാര്യത്തിൽ വ്യക്തമായ വിവരങ്ങളൊന്നുമില്ല!
Photo Courtesy - Google










